ചെന്നൈ: കോൺഗ്രസ് എംപി കാർത്തി ചിദംബരത്തിന്റെ ഓഫീസിനുനേരെ അജ്ഞാതസംഘം പെട്രോൾ ബോംബ് എറിഞ്ഞു.
ശിവഗംഗ ജില്ലയിലെ കാരൈക്കുടിയിലുള്ള ഓഫീസിൽ ബുധനാഴ്ച പുലർച്ചെയാണ് ആക്രമണം. ഓഫീസിൽ ആൾ ഇല്ലായിരുന്നതിനാൽ ആർക്കും പരിക്കേറ്റില്ല.
കോൺഗ്രസ് നേതാവ് പി.ചിദംബരത്തിന്റെ മകൻ കൂടിയായ എംപി സംഭവസമയം സ്ഥലത്ത് ഇല്ലായിരുന്നു. വിശദമായ അന്വേഷണം തുടരുകയാണെന്ന് പോലീസ് പറഞ്ഞു.